ജ്യോതിഷം


ആകാശത്തിൽ പ്രകാശിക്കുന്ന സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ എന്നിവയെ ജ്യോതിസ്സുകൾ എന്ന് വിളിക്കുന്നു.അവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രമാണ് ജ്യൗതിഷം അഥവാ ജ്യോതിഷം.

ജ്യോതിഷത്തിന്റെ അടിസ്ഥാനപരമായ ചില സംജ്ഞകൾ ആണ്

രാശി

നവ ഗ്രഹങ്ങളുടെ സഞ്ചാര വീഥിയായ ആകാശത്തെ പന്ത്രണ്ടു ഭാഗങ്ങളാക്കി അവയ്ക്കു രാശി എന്ന പേര് നൽകിയിരിക്കുന്നു.ഭൂമിക്കു ചുറ്റുമായി ഭൂമദ്ധ്യ രേഖയ്ക്ക് സമാന്തരമായി അന്തരീക്ഷത്തിൽ നിൽക്കുന്ന ഒരു വൃത്തം സങ്കൽപ്പിക്കുന്നു.ഇതിലേക്ക് പന്ത്രണ്ടു രാശികളും ഉൾപ്പെടുന്നുണ്ട്.രാശികൾ നിൽക്കുന്ന ചക്രത്തേയാണ് രാശീചക്രം എന്ന് പറയുന്നത്.


ഭാരതീയ ആചാര്യന്മാർ സൗകര്യത്തിനു വേണ്ടി രാശീ ചക്രത്തെ പന്ത്രണ്ടു ഖണ്ഡങ്ങളുള്ള ചതുര കള്ളികളായി തിരിച്ചിരിക്കുന്നു.മദ്ധ്യ ഭാഗം ഒഴിഞ്ഞു കിടക്കും.രാശിക്ക് മലയാള മാസത്തിൻറെ പേരാണ് കൊടുത്തിരിക്കുന്നത്.


മീനം മേടം ഇടവം മിഥുനം
കുംഭം   കർക്കിടകം
മകരം ചിങ്ങം
ധനു വൃശ്ചികം തുലാം കന്നി

സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും നിരന്തരം ചുറ്റിക്കൊണ്ടിരിക്കുന്നു.(സൂര്യൻ നിശ്ചലനാണ് .ചുറ്റുന്നു എന്നത് സങ്കല്പം).ചുറ്റിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങൾക്ക് ഒരു സഞ്ചാര മാർഗമോ ഭ്രമണ മാദ്ധ്യമമോ വേണ്ട.രാശിയിൽ കൂടിയാണ് ആ സഞ്ചാര മാർഗ്ഗം.അതുപോലെ സ്ഥിരങ്ങളായ ഇരുപത്തി ഏഴു നക്ഷത്രങ്ങൾക്കും ഒരു ആധാരം വേണം.ഈ ഭ്രമണ പദത്തിന് രാശിമണ്ഡലം എന്ന് പറയുന്നു.ഈ രാശി മണ്ഡലത്തിൽ കൂടി സൂര്യൻ ചന്ദ്രൻ ഗ്രഹങ്ങൾ തുടങ്ങിയവ എല്ലായിപ്പോഴും ചലിച്ചു മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇരുപത്തിയേഴു നക്ഷത്ര സമൂഹങ്ങൾ അവിടവിടെയായി അതിനു ചുറ്റും സ്ഥിതി ചെയ്യുകയും ചെയ്യുന്നു.ജനന സമയത്ത് സൂര്യൻ ചന്ദ്രൻ ഗ്രഹങ്ങൾ നക്ഷത്രങ്ങൾ എന്നിവ രാശിമണ്ഡലവുമായി ബന്ധപ്പെട്ടിരിക്കുന്നു.ഇത്തരത്തിൽ ജനന സമയത്തുള്ള ഗ്രഹ നക്ഷത്രാദികളുടെ രാശി സ്ഥിതി അടയാളപ്പെടുത്തിയതാണ് നമ്മുടെ ജാതകം..