ജ്യോതിഷം


ആകാശത്തിൽ പ്രകാശിക്കുന്ന സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ എന്നിവയെ ജ്യോതിസ്സുകൾ എന്ന് വിളിക്കുന്നു.അവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രമാണ് ജ്യൗതിഷം അഥവാ ജ്യോതിഷം.

ജ്യോതിഷത്തിന്റെ അടിസ്ഥാനപരമായ ചില സംജ്ഞകൾ ആണ്

ഗ്രഹങ്ങൾ

ജനനം മുതൽ ഒരു വ്യക്തി എന്ന നിലയിൽ ഒരാളുടെ സ്വഭാവം,ശരീര പ്രകൃതി ,ബുദ്ധിശക്തി ,മാതൃ പിതൃ സൗഖ്യങ്ങൾ ,സഹോദര ബന്ധങ്ങൾ ,കർമ്മ താല്പര്യങ്ങൾ ,ധർമ്മ ബോധം തുടങ്ങി ജീവിതത്തിൻറെ സമസ്ത മേഖലകളെയും പറ്റി ജ്യോതിഷം ആലോചിക്കുന്നു.ഗ്രഹങ്ങളുടെ അവസ്ഥാ ഭേദങ്ങളും സഞ്ചാരവുമാണ് ഇതറിയാനുള്ള ഉപാധിയായി ജ്യോതിഷം മുന്നോട്ടു വെക്കുന്നത്.

ജ്യോതിഷത്തിൽ ഭാവത്തെ പുഷ്ടിപ്പെടുത്തുന്ന ഗ്രഹ സ്വാധീനമാണ് കാരകത്വം.സൂര്യൻ.ചന്ദ്രൻ,കുജൻ,ബുധൻ,വ്യാഴം,ശുക്രൻ,ശനി,എന്നിവയാണ് ഗ്രഹങ്ങൾ.ഇത് കൂടാതെ രാഹു,കേതു എന്ന രണ്ടു പേരുകൾ കൂടി ഈ ഗ്രൂപ്പിൽ പരാമർശിക്കുന്നുണ്ട്.

രാഹു കേതുക്കൾ തമോ ഗ്രഹങ്ങളാണ്.അവ ആകാശത്തു സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നിഴലിൻറെ (താമസ്സിൻറെ )ഇരുട്ടിൻറെ രണ്ടു സമൂഹങ്ങളാകുന്നു.

ചന്ദ്രൻറെ ഭ്രമണപഥം സൂര്യൻറെ ഭ്രമണപഥത്തെ സ്പർശിക്കുന്ന രണ്ടു ബിന്ദുക്കളാണ് രാഹു.കേതു ഇത് സഞ്ചരിക്കുന്നതിൻറെ വിപരീത മാർഗ്ഗത്തിൽ നീങ്ങുന്നു.

ഗ്രഹങ്ങൾ പുറപ്പെടുവിക്കുന്ന സ്പന്ദനങ്ങളും ചൈതന്യങ്ങളും ആകർഷണ വികർഷണങ്ങളും ഉൾപ്പെടെയുള്ള ശക്തികൾ പരസ്പരം സ്വാധീനിക്കുന്നു.ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവികളിലും ഈ ഗ്രഹ ബലങ്ങൾ ബാധകമാമെങ്കിലും ത്രികാല ബോധവും ചിന്തയും വിവേകവും ഗുണ ദോഷ നിരൂപണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കർമ്മ പദ്ധതികളും മാർഗങ്ങളും ആവിഷ്കരിക്കാനും കണ്ടെത്താനുള്ള വിശേഷ ബുദ്ധിയും മനുഷ്യന് മാത്രമേ ഉള്ളൂ .അതുകൊണ്ടാണ് മനുഷ്യൻ ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫലഭാഗ ചിന്ത വികസിപ്പിച്ചത്.

ഗ്രഹങ്ങൾ ഓരോന്നും ഓരോ വേഗതയിൽ സഞ്ചരിക്കുന്നു.ഭൂമിയെ പോലെ ഇവ ഓരോന്നും സൂര്യനെ ചുറ്റി പല വേഗത്തിൽ രാശി മാർഗ്ഗത്തിൽ കൂടി സഞ്ചരിക്കുകയാണ്.

ഗ്രഹങ്ങളുടെ ബലം , അനുകൂല സ്ഥിതി എന്നിവയ്ക്ക് അനുസരിച്ചു ഫലം ലഭിക്കും.ബലക്കുറവിന് അനുസരിച്ചു ദോഷ ഫലങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.എന്നാൽ മറ്റു ഗ്രഹങ്ങളുടെ അനുകൂല ദൃഷ്ടി ഉണ്ടായാൽ ദോഷം പരിഹരിക്കപ്പെടും.

ഗ്രഹങ്ങളുടെ പ്രകൃതിയും സ്വഭാവവും പരിഗണിച്ചു വേണം വ്യക്തികളുടെ ഗുണ ദോഷ നിരൂപണം നടത്താൻ എന്നുള്ളത് ജാതക ചിന്തയിലെ പ്രാഥമിക പരിഗണനാ വിഷയമാണ്.

ഗ്രഹങ്ങളുടെ രാശ്യാധിപത്യം.

ഗ്രഹങ്ങൾക്ക് പന്ത്രണ്ടു രാശികളുടെയും ഇരുപത്തിയേഴു നക്ഷത്രങ്ങളുടെയും ആധിപത്യം ഉണ്ട്.സൂര്യനും ചന്ദ്രനും ഓരോ രാശിയുടെ ആധിപത്യവും മറ്റു ഗ്രഹങ്ങൾക്കു ഈ രണ്ടു രാശികളുടെ ആധിപത്യവുമാണ് ഉള്ളത്.അങ്ങനെ ഏഴു ഗ്രഹങ്ങൾക്കു പന്ത്രണ്ടു രാശികളുടെ അധിപന്മാരായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു.രാഹുകേതുക്കൾക്ക് രാശ്യാധിപത്യം പറയാറില്ല.

ആദിത്യൻ ചിങ്ങം
ചന്ദ്രൻ കർക്കിടകം
ചൊവ്വ മേടം,വൃശ്ചികം
ബുധൻ മിഥുനം, കന്നി
വ്യാഴം ധനു, മീനം
ശുക്രൻ ഇടവം,തുലാം
ശനി മകരം, കുംഭം

ഗുരു കുജൻ ശുക്രൻ ബുധൻ
മന്ദൻ     ചന്ദ്രൻ
മന്ദൻ     ആദിത്യൻ

ഗുരു ആദിത്യാതി ഗ്രഹങ്ങൾക്ക് സ്വക്ഷേത്രം എന്നത് പോലെ ഉച്ചക്ഷേത്രം ,നീച ക്ഷേത്രം,മൂലത്രികോണ ക്ഷേത്രം ,ബന്ധുക്ഷേത്രം, സമക്ഷേത്രം,ശത്രുക്ഷേത്രം എന്നീ നിലകളിൽ രാശികളുമായും ഭാവങ്ങളുമായും ബന്ധമുണ്ട്.

ഉച്ചക്ഷേത്രം-നീചക്ഷേത്രം

ഓരോ ഗ്രഹത്തിന്റെയും ഉച്ചക്ഷേത്രത്തിൻ്റെ ഏഴാമത് രാശി നീചക്ഷേത്രമാണ്.

ഗ്രഹം ഉച്ചരാശി നീചരാശി
ആദിത്യൻ മേടം തുലാം
കുജൻ മകരം കർക്കിടകം
ബുധൻ കന്നി മീനം
വ്യാഴം കർക്കിടകം മകരം
ശുക്രൻ മീനം കന്നി
ശനി തുലാം മേടം
കുജൻ ശുക്രൻ ബുധൻ

മൂല ത്രികോണ രാശികൾ

ആദിത്യന് ചിങ്ങവും ചന്ദ്രന് ഇടവവും ചൊവ്വയ്ക്ക് മേടവും ബുധന് കന്നിയും വ്യാഴത്തിന് ധനുവും ശുക്രന് തുലാവവും ശനിക്ക് കുംഭവും മൂലത്രികോണ രാശികളാകുന്നു .

ഗ്രഹങ്ങളുടെ പരസ്പര ശത്രുമിത്രത്വം

ജാതകത്തിൽ ഒരു ഗ്രഹം സ്വ ക്ഷേത്രത്തിലോ ഉച്ചക്ഷേത്രത്തിലോ മൂലത്രികോണത്തിലോ ബന്ധുക്ഷേത്രത്തിലോ സ്ഥിതി ചെയ്‌താൽ അതിനു ബലം ഉണ്ടെന്നു പറയാം.അതായത് ആ ഗ്രഹം ജാതകന് നൽകേണ്ട ഫലം സാമാന്യേന മുഴുവൻ നൽകും.നേരെ മറിച്ചു നീചക്ഷേത്രത്തിലോ ശത്രു ക്ഷേത്രത്തിലോ ആണെങ്കിൽ അതിനു ബലമില്ലാതാവുകയും ഫലം നൽകാൻ സാധിക്കാതിരിക്കുകയും ചെയ്യും.അതുകൊണ്ട് ജാതകത്തിൽ ഒരു ഗ്രഹം മിത്രക്ഷേത്രത്തിലാണോ ശത്രുക്ഷേത്രത്തിലാണോ എന്നറിയേണ്ടത് വളരെ പ്രധാനമാണ്.

ഗ്രഹം ബന്ധുക്കൾ ശത്രുക്കൾ സമന്മാർ
സൂര്യൻ ചന്ദ്രൻ,കുജൻ,വ്യാഴം ശനി,ശുക്രൻ ബുധൻ
ചന്ദ്രൻ സൂര്യൻ,ബുധൻ ശത്രുവില്ല കുജൻ,വ്യാഴം,ശുക്രൻ,ശനി
കുജൻ വ്യാഴം,സൂര്യൻ,ചന്ദ്രൻ ബുധൻ ശനി,ശുക്രൻ
ബുധൻ സൂര്യൻ,ശുക്രൻ ചന്ദ്രൻ കുജൻ,വ്യാഴം,ശനി
വ്യാഴം സൂര്യൻ, ചന്ദ്രൻ, കുജൻ ബുധൻ,ശുക്രൻ ശനി
ശുക്രൻ ബുധൻ,ശനി സൂര്യൻ,ചന്ദ്രൻ കുജൻ,വ്യാഴം
ശനി ബുധൻ,ശുക്രൻ സൂര്യൻ,ചന്ദ്രൻ,കുജൻ വ്യാഴം

ഗ്രഹങ്ങളുടെ സൃഷ്ടി

ഗ്രഹങ്ങൾ ജാതകത്തിലെ ഏതാനും രാശികളിൽ സ്ഥിതി ചെയ്യുന്നു.ഇങ്ങനെ ഒരു രാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്രഹം ചില രാശികളേയും വീക്ഷിക്കുന്നു എന്നതാണ് ജ്യോതിഷ നിയമം.ഈ വീക്ഷണത്തിന് ചില നിയമങ്ങളും കണക്കുകളും ഉണ്ട്.

ഒരു ഗ്രഹത്തിൻ്റെ ദൃഷ്ടി മറ്റൊരു ഗ്രഹത്തിൽ പതിയുമ്പോൾ ദ്രഷ്ടനായ ഗ്രഹത്തിൻ്റെ ഫലങ്ങളിൽ വലിയ മാറ്റം ഉണ്ടാകുന്നു.ശുഭ ഗ്രഹം വീക്ഷിക്കുമ്പോൾ ശുഭ ഫലവും പാപഗ്രഹം വീക്ഷിച്ചാൽ അശുഭ ഫലവും ഉണ്ടാകുന്നു.