ജ്യോതിഷം


ആകാശത്തിൽ പ്രകാശിക്കുന്ന സൂര്യൻ,ചന്ദ്രൻ,നക്ഷത്രങ്ങൾ എന്നിവയെ ജ്യോതിസ്സുകൾ എന്ന് വിളിക്കുന്നു.അവയെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രമാണ് ജ്യൗതിഷം അഥവാ ജ്യോതിഷം.

ജ്യോതിഷത്തിന്റെ അടിസ്ഥാനപരമായ ചില സംജ്ഞകൾ ആണ്

ദശ

ജ്യോതിഷത്തിൽ പുരുഷായുസ്സ് 120 വർഷം ആയും ഈ 120 വർഷങ്ങളെ 9 ദശകങ്ങളായും നിജപ്പെടുത്തിയിരിക്കുന്നു.120 വർഷം ജീവിക്കുന്ന വ്യക്തി ഈ ദശകൾ മുഴുവൻ അനുഭവിക്കുന്നു.ഒരു ശിശു ജനിക്കുന്നതോടു കൂടി ദശയും ആരംഭിക്കുന്നു.

ദശ എന്ന് പറഞ്ഞാൽ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരു ഗ്രഹത്തിൻ്റെ നിയന്ത്രണവും പ്രഭുത്വവും മുഖ്യമായി നിൽക്കുന്ന സമയം എന്നാണർത്ഥം.

ഇങ്ങനെ 120 വർഷങ്ങൾക്കിടയിൽ ഗ്രഹങ്ങൾ മാറിമാറി വ്യക്തിയിൽ പ്രഭുത്വ നിയന്ത്രണവും സ്ഥാപിക്കുന്നു.ഇതിനെയാണ് ദശ അഥവാ perpel എന്ന് പറയുന്നത്. ഗ്രഹങ്ങളുടെ ദശാകാലത്തിന് ദൈർഘ്യം തുല്യമല്ല.

സൂര്യ ദശ -ആറു വർഷം
ചന്ദ്ര ദശ -പത്തു വർഷം
ചൊവ്വാദശ-ഏഴു വർഷം
രാഹുദശ-പതിനെട്ട് വർഷം
വ്യാഴ ദശ -പതിനാറ് വർഷം
ശനിദശ-പത്തൊൻപത് വർഷം
ബുധദശ-പതിനേഴു വർഷം
കേതുദശ-ഏഴു വർഷം
ശുക്രദശ-ഇരുപതു വർഷം
ആകെ 120 വർഷം.

ആദിത്യനാറ് ശശി പത്ത് കുജനൊരേഴ് പത്ത്‌ എട്ട് രാഹു പതിന്നാറു ബുഹസ്പതി പത്തൊൻപതേ ശനി ബുധൻ പതിനേഴ് കേതുവിനൊരേഴ് ഇരുപതാമത് ശുക്രനന്ത്യാ

ചുരുക്കി പറഞ്ഞാൽ 120 വർഷം ജീവിക്കാൻ കഴിയുന്ന വ്യക്തിക്ക് സൂര്യദശ ആറുവർഷം ,ചന്ദ്രദശ പത്തുവർഷം ,കുജദശ ഏഴ് വർഷ൦, രാഹുദശ പതിനെട്ട് വർഷം ,വ്യാഴദശ പതിനാറ് വർഷം ,ശനിദശ പത്തൊൻപത് വർഷം ,ബുധദശ പതിനേഴു വർഷം ,കേതുദശ ഏഴു വർഷം , ശുക്രദശ ഇരുപതു വർഷം.

NB :- ദശകളുടെ ഈ ചുറ തെറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണ൦ .ചൊവ്വാദശ കഴിഞ്ഞാൽ ബുധ ദശ അല്ല.രാഹുദശയാണ്.ബുധദശ ശനിദശക്കു ശേഷമാണ്.രാഹുദശ കഴിഞ്ഞാൽ വ്യാഴദശ.ഈ വ്യത്യാസം ശ്രദ്ധിക്കണം.

ഗ്രഹദശകൾ നിശ്ചയിക്കുന്നത് എങ്ങനെ ?

ഗ്രഹ ദശ കൾ നിശ്ചയിക്കുന്നത് വ്യക്തി ജനിക്കുന്ന സമയത്തിലുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചാണ്.അതായത് ഓരോ നക്ഷത്രത്തിൻറെ ആധിപത്യം ഓരോ ഗ്രഹത്തിന് നല്കിയിരിക്കുന്നു.ആ നക്ഷത്രത്തിൽ ജനിക്കുന്നവർക്ക് ആ നക്ഷത്ര നാഥനായ ഗൃഹത്തിൻറെ ദശയോട് കൂടി ജീവിതം ആരംഭിക്കുന്നു.ഉദാഹരണം കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് ആ നക്ഷത്രത്തിൻറെ അധിപനായ ആദിത്യൻറെ ദശ മുതലാണ് ദശ ആരംഭിക്കുന്നത്.

മകീര്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് ആ നക്ഷത്രത്തിൻറെ അധിപതിയായ ചൊവ്വയുടെ ദശ മുതൽ ദശ ആരംഭിക്കുന്നു.

രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്ക് ആ നക്ഷത്രത്തിൻറെ അധിപതിയായ ചന്ദ്രൻ്റെ ദശ മുതൽ ആരംഭിക്കുന്നു. ഇങ്ങനെ ഓരോ നക്ഷത്രക്കാർക്ക് ആ നക്ഷത്രാധിപൻറെ ദശ അനുസരിച്ചാണ് ദശ ആരംഭിക്കുന്നത്.

27 നക്ഷത്രങ്ങളെ 9 ഗ്രഹങ്ങൾക്ക് വീതിച്ചു കൊടുക്കുമ്പോൾ ഒരു ഗ്രഹത്തിന് മൂന്ന് നക്ഷത്രങ്ങളുടെ ആധിപത്യം വരും.

ഗ്രഹങ്ങളുടെ ആധിപത്യം മനസ്സിലാക്കുന്നതിന് നക്ഷത്രങ്ങളെ മൂന്നു ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു.

1 മുതൽ 9 വരെ ഒരു വിഭാഗം

10 മുതൽ 18 വരെ ഒരു വിഭാഗം

19 മുതൽ 27 വരെ ഒരു വിഭാഗം

നക്ഷത്രങ്ങൾ

നക്ഷത്ര നാഥൻ

ദശാകാലം

അശ്വതി,മകം,മൂലം കേതു 7 വർഷം
ഭരണി,പൂരം,പൂരാടം ശുക്രൻ 20 വർഷം
കാർത്തിക,ഉത്രം ,ഉത്രാടം ആദിത്യൻ 6 വർഷം
രോഹിണി,അത്തം,തിരുവോണം ചന്ദ്രൻ 10 വർഷം /td>
മകീര്യം,ചിത്ര,അവിട്ടം കുജൻ 7 വർഷം
തിരുവാതിര,ചോതി,ചതയം രാഹു 18 വർഷം
പുണർതം,വിശാഖം,പൂരുട്ടാതി വ്യാഴം 16 വർഷം
പൂയം,അനിഴം ,ഉത്രട്ടാതി ശനി 19 വർഷം
ആയില്യം,തൃക്കേട്ട,രേവതി ബുധൻ 17 വർഷം